ഒലീവ് ഓയിൽ ദിവസവും കഴിച്ചാൽ ഇത്രയും പ്രശ്നങ്ങളോ? പാർശ്വഫലങ്ങൾ അറിയാം
ഒലീവ് ഓയിലിൽ കലോറി കൂടുതലായതിനാൽ അമിതമായി ഇവ കഴിക്കുന്നത് ശരീരഭാരം വേഗത്തിൽ വർധിക്കുന്നതിന് കാരണമാകും.
ഒലീവ് ഓയിൽ അമിതമായി കഴിക്കുന്നത് മൂലം വയർ വീർക്കൽ, വയറിളക്കം, വയർ വേദന തുടങ്ങി നിരവധി ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
ഒലീവ് ഓയിൽ കഴിക്കുന്നത് മൂലം ചിലരിൽ ചർമ്മത്തിൽ അലർജിയും ശ്വാസംമുട്ടലും അനുഭവിച്ചേക്കാം.
ഒലീവ് ഓയിലിൻ്റെ ദിവസേനയുള്ള ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്നതിന് കാരണമാകും. ഇത് പ്രമേഹരോഗികളിൽ ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുന്നു.
ഒലീവ് ഓയിലിൻ്റെ അമിത ഉപയോഗം ബൈൽ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പിത്താശയ കല്ലുകൾ രൂപപ്പെടുകയും അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യുന്നു.
ഒലീവ് ഓയിലിൻ്റെ അമിത ഉപയോഗം ബ്ലഡ് തിന്നേഴ്സിൻ്റെയും പ്രമേഹമരുന്നുകളുടെയും ഫലപ്രാപ്തിയെ ബാധിക്കാൻ കാരണമാകും.
ശരീരത്തിലെ രക്തസമ്മർദ്ദം വേഗത്തിൽ കുറയുന്നതിനും ചിലരിൽ തലകറക്കവും ക്ഷീണവും ഉണ്ടാകുന്നതിലും ഒലീവ് ഓയിലിൻ്റെ അമിത ഉപയോഗം കാരണമാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.