Premature Aging

നാച്ചുറലായി എങ്ങനെ അകാല വാർധക്യം തടയാം എന്ന് നോക്കാം...

Zee Malayalam News Desk
Jan 30,2025
';

വെള്ളം കുടിയ്ക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ വിഷവസ്തുക്കളെ പുറന്തള്ളാനും ഇവ സഹായിക്കും.

';

ഭക്ഷണക്രമം

ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും യുവത്വമുള്ള ചർമ്മം ലഭിക്കുന്നതിനും സരസഫലങ്ങൾ, ഇലക്കറികൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം.

';

സൺസ്ക്രീൻ

ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടുക.

';

ഉറക്കം

ചർമ്മ സംരക്ഷണത്തിലും ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് അകാല വാർധക്യത്തിന് കാരണമാകും. നല്ല ഉറക്കം ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.

';

വ്യായാമം

വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് ചർമ്മത്തിന് ഓക്സിജും പോഷകങ്ങളും നൽകുന്നു. വ്യായാമം ചെയ്യു്നനത് ചർമ്മത്തിന് തിളക്കം നൽകും.

';

സ്ട്രെസ്

സ്ട്രെസ് അല്ലെങ്കിൽ സമ്മർദ്ദം കൂടുമ്പോൾ കോർട്ടിസോൾ ലെവൽ കൂടും. ഇത് അകാല വാർധക്യത്തിന് കാരണമാകും. യോ​ഗം, ധ്യാനം തുടങ്ങിയ ചെയ്ത് സ്ട്രെസ് ലെവൽ കുറയ്ക്കാൻ ശ്രമിക്കുക.

';

പുകവലിയും മദ്യപാനവും

പുകവലിയും അമിത മദ്യപാനവും കൊളാജൻ, ഇലാസ്റ്റിൻ എന്നിവയെ ബാധിക്കും. ഇത് അകാല വാർധക്യത്തിന് കാരണമാകുമെന്നതിനാൽ ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story