ബെല്ലി ഫാറ്റ് കുറയ്ക്കാനുള്ള ചില മാർഗങ്ങൾ വീട്ടിൽ തന്നെയുണ്ട്. ഒന്ന് പരീക്ഷിക്കാം.
കറുവപ്പട്ടയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ഇത് കഴിക്കുന്നത് ബെല്ലി ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളടങ്ങിയ ഇഞ്ചി ചായ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ആയുർവേദ പ്രതിവിധിയാണ് ത്രിഫല. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ത്രിഫല ശരീരത്തിൽ നിന്നും വിഷാംശം ഇല്ലാതാക്കുന്നു.
ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ ധാരാളമടങ്ങിയിട്ടുണ്ട്.
പഞ്ചാസര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നത് ബെല്ലി ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. കൂടാതെപ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ശ്രമിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.