രാഹു ഒരു നിഴൽ ഗ്രഹമാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം അശുഭമായാൽ അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉണ്ടാകും
ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പെട്ടെന്നുള്ള സംഭവങ്ങൾ രാഹുവിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും
രാഹു ഒരു ഗ്രഹങ്ങളുടേയും അധിപനല്ല. ഒൻപത് ഗ്രഹങ്ങളിൽ രാഹുവിന്റെ യഥാർത്ഥ അസ്തിത്വം പരിഗണിക്കപ്പെട്ടിട്ടില്ലയെങ്കിലും ശനിയെ ഭയക്കുന്നപോലെ തന്നെയാണ് രാഹുവിനെയും.
ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു അശുഭകരമായ ഫലങ്ങൾ നൽകുമ്പോൾ അവർക്ക് ഉറക്കമില്ലായ്‌മ, സമ്മർദ്ദം, ഉദര സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം
രാഹു ഒരു വ്യക്തിയെ മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. രാഹുവിന്റെ സ്വാധീനത്താൽ ദാമ്പത്യജീവിതം ദുസ്സഹമാകും, ബന്ധങ്ങളിൽ വിള്ളലുണ്ടാകും
ജാതകത്തിൽ രാഹു ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും
ജ്യോതിഷത്തിൽ രാഹു ഒരിക്കലും ശല്യപ്പെടുത്താത്ത ചില രാശിക്കാരുണ്ട്. അവ ഏതെന്ന് അറിയാം
ഇവർ രാഹുവിന്റെ പ്രിയപ്പെട്ട രാശിയാണ്. ഇവരെ രാഹു ഒരിക്കലും ശല്യപ്പെടുത്തില്ല. ബിസിനസിൽ ലാഭവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും.
ഇവരും രാഹുവിന്റെ പ്രിയ രാശിയാണ്. ചിങ്ങത്തിൽ രാഹു വന്നാൽ അവർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും