നാച്ചുറലായി എങ്ങനെ അകാല വാർധക്യം തടയാം എന്ന് നോക്കാം...
ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ വിഷവസ്തുക്കളെ പുറന്തള്ളാനും ഇവ സഹായിക്കും.
ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും യുവത്വമുള്ള ചർമ്മം ലഭിക്കുന്നതിനും സരസഫലങ്ങൾ, ഇലക്കറികൾ, കൊഴുപ്പുള്ള മത്സ്യങ്ങൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം.
ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി പുറത്തിറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടുക.
ചർമ്മ സംരക്ഷണത്തിലും ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് അകാല വാർധക്യത്തിന് കാരണമാകും. നല്ല ഉറക്കം ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.
വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് ചർമ്മത്തിന് ഓക്സിജും പോഷകങ്ങളും നൽകുന്നു. വ്യായാമം ചെയ്യു്നനത് ചർമ്മത്തിന് തിളക്കം നൽകും.
സ്ട്രെസ് അല്ലെങ്കിൽ സമ്മർദ്ദം കൂടുമ്പോൾ കോർട്ടിസോൾ ലെവൽ കൂടും. ഇത് അകാല വാർധക്യത്തിന് കാരണമാകും. യോഗം, ധ്യാനം തുടങ്ങിയ ചെയ്ത് സ്ട്രെസ് ലെവൽ കുറയ്ക്കാൻ ശ്രമിക്കുക.
പുകവലിയും അമിത മദ്യപാനവും കൊളാജൻ, ഇലാസ്റ്റിൻ എന്നിവയെ ബാധിക്കും. ഇത് അകാല വാർധക്യത്തിന് കാരണമാകുമെന്നതിനാൽ ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.