Papaya

വിറ്റാമിൻ എ, സി, പൊട്ടാസിയം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് പപ്പായ അല്ലെങ്കിൽ ഓമയ്ക്ക. അത്രയേറെ ആരോ​ഗ്യകരമായ ഈ പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണെങ്കിലും ചില ഭക്ഷണങ്ങൾ പപ്പായക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

Zee Malayalam News Desk
Oct 21,2024
';

പാലുത്പ്പന്നങ്ങൾ

പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് പാലിലും മറ്റ് പാലുത്പ്പന്നങ്ങളിലും ഉള്ള പ്രോട്ടീൻ ദഹിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കും. ഇത് വയറുവേദനയ്ക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുമായി പപ്പായ യോജിപ്പിച്ച് കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.

';

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണങ്ങളുടെ കൂടെ പപ്പായ കഴിക്കുന്നത് ഒഴിവാക്കുക. എരിവുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ താപനില ഉയർത്തുന്നു. പപ്പായയുടെ തണുപ്പിക്കാനുള്ള കഴിവും എരിവ് കൂടിയ ഭക്ഷണത്തിൻ്റെ ചൂടും കൂടി ചേരുമ്പോൾ കുടലിൽ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.

';

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. അവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പപ്പായയുടെ എൻസൈമുകൾ അവയുമായി കലരുമ്പോൾ, അവ ദഹനത്തെ തടസ്സപ്പെടുത്തുകയും ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

';

ചായ

പപ്പായയ്ക്കൊപ്പം ചായ ഒഴിവാക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കൊമ്പിനേഷനാണ്. ഇതും കുടലിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.

';

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ

അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിൽ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തെ മന്ദ​ഗതിയിലാക്കുകയും പപ്പായക്കൊപ്പം കഴിക്കുമ്പോൾ വയർ വീർക്കൽ അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

';

മുന്തിരി

മുന്തിരിയോടൊപ്പം പപ്പായ ഒഴിവാക്കുക. മുന്തിരിക്ക് അസിഡിറ്റി ഉയർന്ന അളവിൽ ഉള്ളതിനാൽ പപ്പായയ്‌ക്കൊപ്പം കഴിക്കുന്നത് അസിഡിറ്റിക്കും ഗ്യാസിനും കാരണമാകും

';

VIEW ALL

Read Next Story