വെളുത്തുള്ളി വെള്ളം കുടിച്ച് നോക്കൂ...ആരോഗ്യഗുണങ്ങൾ നിരവധി
വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.
ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ അത്യുത്തമമാണ് വെളുത്തുള്ളി വെള്ളം. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിന് ഇവ സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
കാത്സ്യം അടങ്ങിയ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തയോട്ടം കൂട്ടാൻ ഏറെ ഗുണകരമാണ്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് വെളുത്തുള്ളി വെള്ളം. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെളുത്തുള്ളിയിട്ട വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.