ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ ദിവസവും ചെയ്യുന്ന നിസ്സാര തെറ്റുകൾ മുടികൊഴിച്ചിലിലേക്ക് നയിച്ചേക്കാം. മുടിയുടെ സംരക്ഷണത്തിന് ഈ തെറ്റുകൾ വരുത്താതെ ശ്രദ്ധിക്കുക.
ഹീറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെയർ സ്റ്റൈലിങ് ഉപകരണങ്ങളായ കർലർ, സ്ട്രേയ്റ്റനർ എന്നിവയുടെ ദിവസേനയുള്ള ഉപയോഗം തലമുടിയെ ദോഷമായിട്ട് ബാധിക്കുകയും മുടികൊഴിച്ചിലിനും തലമുടി പൊട്ടിപോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ടെൻഷൻ കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ദിവസവും ശീലിക്കുക. അനാവശ്യമായി ടെൻഷൻ അടിക്കുന്നത് മുടികൊഴിച്ചിലിനെ ബാധിക്കും.
തലയോട്ടിയിൽ അഴുക്കൊക്കെ കളഞ്ഞ് ശരിയായ രീതിയിൽ ശുചിത്വം പാലിക്കാൻ മികച്ച ഷാംപൂകളും കണ്ടീഷനറുകളും മാത്രം ഉപയോഗിക്കുക.
നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് തലമുടിക്ക് കേടുപാടുകൾ സംഭവിക്കാനും മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകും.
ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ് തകരാറുകൾ, പോഷകാഹാരക്കുറവ് തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ മുടിക്കൊഴിച്ചിലിലേക്ക് നയിക്കാം.
ഹാർഡ് കെമിക്കൽസ്, സൾഫേറ്റുകൾ, ആൽക്കഹോൾ എന്നിവ അടങ്ങിയ തലമുടി ഉൽപ്പനങ്ങൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും കേടുവരുത്തുകയും ചെയ്യുന്നു.