Hair Loss

ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ ദിവസവും ചെയ്യുന്ന നിസ്സാര തെറ്റുകൾ മുടികൊഴിച്ചിലിലേക്ക് നയിച്ചേക്കാം. മുടിയുടെ സംരക്ഷണത്തിന് ഈ തെറ്റുകൾ വരുത്താതെ ശ്രദ്ധിക്കുക.

Zee Malayalam News Desk
Sep 02,2024
';

സ്റ്റൈലിങ് ഉപകരണങ്ങൾ

ഹീറ്റ് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഹെയർ സ്റ്റൈലിങ് ഉപകരണങ്ങളായ കർലർ, സ്ട്രേയ്റ്റനർ എന്നിവയുടെ ദിവസേനയുള്ള ഉപയോ​ഗം തലമുടിയെ ദോഷമായിട്ട് ബാധിക്കുകയും മുടികൊഴിച്ചിലിനും തലമുടി പൊട്ടിപോകുന്നതിന് കാരണമാകുകയും ചെയ്യുന്നു.

';

ടെൻഷൻ

ടെൻഷൻ കുറയ്ക്കുന്നതിനായി യോ​ഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ദിവസവും ശീലിക്കുക. അനാവശ്യമായി ടെൻഷൻ അടിക്കുന്നത് മുടികൊഴിച്ചിലിനെ ബാധിക്കും.

';

ശുചിത്വം

തലയോട്ടിയിൽ അഴുക്കൊക്കെ കളഞ്ഞ് ശരിയായ രീതിയിൽ ശുചിത്വം പാലിക്കാൻ മികച്ച ഷാംപൂകളും കണ്ടീഷനറുകളും മാത്രം ഉപയോ​ഗിക്കുക.

';

തെറ്റായ ഉൽപ്പന്നങ്ങൾ

നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോ​ജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുന്നത് തലമുടിക്ക് കേടുപാടുകൾ സംഭവിക്കാനും മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകും.

';

ആരോ​ഗ്യപ്രശ്നങ്ങൾ

ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ് തകരാറുകൾ, പോഷകാഹാരക്കുറവ് തുടങ്ങിയ മെഡിക്കൽ അവസ്ഥകൾ മുടിക്കൊഴിച്ചിലിലേക്ക് നയിക്കാം.

';

രാസവസ്തുക്കൾ

ഹാർഡ് കെമിക്കൽസ്, സൾഫേറ്റുകൾ, ആൽക്കഹോൾ എന്നിവ അടങ്ങിയ തലമുടി ഉൽപ്പനങ്ങൾ ഉപയോ​ഗിക്കുന്നത് മുടിയുടെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും കേടുവരുത്തുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story