കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം
മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും.
ബീഫ്, പോർക്ക്, മാട്ടിറച്ചി തുടങ്ങിയവയിലും സോസേജ് പോലുള്ള സംസ്കരിച്ച മാംസങ്ങളും കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും.
ഫാറ്റ് ചീസ്, ചില വെണ്ണകൾ എന്നിവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് കൊളസ്ട്രോൾ അളവ് വർധിപ്പിക്കും.
മധുരപലഹാരങ്ങൾ ഉയർന്ന അളവിൽ കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കാൻ ഇടയാക്കും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കാൻ കാരണമാകും.
എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കും.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്ക് പകരം ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്.
ഫാസ്റ്റ് ഫുഡ്സ് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
ഇത് ലിപിഡ് കൊളസ്ട്രോൾ വർധിപ്പിക്കും. അതിനാൽ, പാം ഓയിൽ അമിതമായി ഉപയോഗിക്കരുത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.