Nutmeg Benefits

നട്ട്മെ​ഗ് അഥവാ ജാതിക്ക നമ്മൾ ഭക്ഷണങ്ങളിൽ രുചിയും ​ഗന്ധവും കൂട്ടാനായി ഉപയോ​ഗിക്കുന്ന ഒരു സു​ഗന്ധവ്യഞ്ജനം മാത്രമല്ല. ഒട്ടേറെ ആയുർവേദ മരുന്നുകളിലും നാട്ടുമരുന്നുകളിലും ചേർക്കുന്ന ഒരു ഔഷധം കൂടിയാണ്.

Zee Malayalam News Desk
Jun 17,2024
';

ജാതിക്ക

ജാതിക്കയുടെ എല്ലാ ഭാ​ഗങ്ങൾക്കും ഔഷധ​ഗുണങ്ങളുണ്ട്. രാവിലെ ജാതിക്കയുടെ പൊടി ഒരു ​ഗ്ലാസ് വെള്ളത്തിൽ കുടിക്കുന്നത് ആരോ​ഗ്യം വർധിപ്പിക്കാനുള്ള എളുപ്പവും ഊർജ്ജിതമായ മാർ​ഗവുമാണ്. ഇതുകൊണ്ടുള്ള ​ഗുണങ്ങൾ നോക്കാം.

';

ദഹനം

ദഹനത്തിനുള്ള പരമ്പരാ​ഗത മരുന്നാണ് ജാതിക്ക. ദഹന രസങ്ങളുടെ ഉല്‍പാദനത്തിന് സഹായിച്ച് വയറിളക്കം, മലബന്ധം, ഛര്‍ദി, വയര്‍ വീര്‍ക്കുന്നത്, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിക്കുന്നു.

';

പ്രതിരോധശേഷി

ആൻ്റി-ഓക്സിഡൻ്റുകളാൽ നിറഞ്ഞ ജാതിക്ക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് കുറയ്ക്കുകയും ചെയ്യും.

';

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജാതിയ്ക്ക. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും, ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്.

';

നല്ല ഉറക്കം

ജാതിക്കയ്ക്ക സെഡേറ്റീവ് ഗുണമുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാനും സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. സന്ധി വീക്കവും പേശിവേദനയും ലഘൂകരിക്കാൻ ചൈനീസ് വൈദ്യത്തിൽ ജാതിക്ക ഉപയോഗിക്കാറുണ്ട്.

';

ദന്താരോ​ഗ്യം

ജാതിക്കയിലുള്ള ആൻ്റി ബാക്ടീരിയിൽ ​ഗുണങ്ങൾ വായിലുണ്ടാകുന്ന അണുബാധകളും വായ്നാറ്റവും അകറ്റുന്നു. ജാതിക്കയിട്ട വെള്ളം കവിൾകൊള്ളുന്നത് മോണ രോ​ഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നു.

';

തലച്ചോറിൻ്റെ ആരോ​ഗ്യം

ജാതിക്കയിൽ ട്രൈമിറിസ്ട്രിന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്. ഇത് ഡോപൈമൈന്‍, സെറോട്ടനിന്‍ തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ പുറപ്പെടുവിയ്ക്കുന്നു. ഇത് നല്ല മൂഡിന് സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story