പുകവലി എന്ന മഹാപത്ത്

പുകവലി എന്ന ദുശ്ശീലം മൂലം ദശലക്ഷകണക്കിന് മനുഷ്യരാണെന്ന് ഓരോ വർഷവും മരണപ്പെടുന്നത്. അർബുദം, ഹൃദയാഘാതം തുടങ്ങി നിരവധി രോ​ഗങ്ങൾക്കാണ് പുകവലി കാരണക്കാരനാകുന്നത്.

Zee Malayalam News Desk
Jun 18,2024
';

പുകവലിയും ഭക്ഷണവും

പുകവലി എത്രയും ​വേ​ഗം ഉപേക്ഷിക്കുന്നതാണ് നമ്മുക്കും ഒപ്പമുള്ളവർക്കും നല്ലത്. അങ്ങനെ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് സഹായമാകുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം. ‌‌

';

ഡാർക്ക് ചോക്ലേറ്റ്

നിക്കോട്ടിനുള്ള ആസക്തി കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ ശരീരത്തിലെ സെറോട്ടനിനും ഡോപ്പമിൻ വർധിക്കുന്നു. ഇത് നല്ല മൂഡിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

';

ധാന്യങ്ങൾ

ശരീരത്തിൽ നിക്കോട്ടിൻ്റെ അളവ് കുറയുമ്പോൾ പഞ്ചസാര അടങ്ങിയ ഭക്ഷണത്തോട് ആസക്തിയുണ്ടാകുന്നു. ബ്രൗൺ റൈസ്, ഓട്സ്, ബാർലി തുടങ്ങിയവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ഹെർബൽ ചായയും വെള്ളവും

ധാരാളം വെള്ളം കുടിക്കുന്നതും ​ഗ്രീൻ ടീ, ചമോമൈൽ, ഇഞ്ചി, തുളസി, പെപ്പർമിൻ്റ് തുടങ്ങിയ ഹെർബൽ ചായകൾ കുടിക്കുന്നതും പുകവലി ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു.

';

പഴങ്ങളും പച്ചക്കറികളും

ബെറീസ്, സിട്രസ് പഴങ്ങൾ, കാരറ്റ്, തക്കാളി, ചെറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പുകവലി മൂലമുണ്ടായ ഓക്സിഡേറ്റഡ് സ്ട്രെസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

പാൽ ഉത്പന്നങ്ങൾ

പാൽ, തൈര്, ചീസ് തുടങ്ങിയവ കഴിക്കുമ്പോൾ പുകവലി മൂലം നഷ്ടമായ കാത്സ്യം തിരികെപിടിക്കാൻ സഹായിക്കുന്നു. അതോടൊപ്പം ‌സിഗരറ്റ് വലിക്കുന്നതിന് മുമ്പ് പാല് കുടിക്കുന്നത് സി​ഗരറ്റിന് അരുചി ഉണ്ടാക്കുകയും ഇത് പുകവലി കുറയ്ക്കുകയും ചെയ്യുന്നു.

';

Disclaimer:

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

';

VIEW ALL

Read Next Story