ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
ഓട്സ് പോഷകഗുണമുള്ളതാണ്. ഇതിൽ ഉയർന്ന അളവിൽ മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി1, ബി5 എന്നിവ അടങ്ങിയിട്ടുണ്ട്.
ഓട്സ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനും ദഹനവ്യവസ്ഥ മികച്ചതാക്കാനും സഹായിക്കും.
ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഓട്സ് മികച്ചതാണ്.
മലബന്ധം അകറ്റാൻ ഓട്സിന് കഴിയും. ഓട്സിലെ ലയിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കും.
ഓട്സ് കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.