Chanakya Niti: Parenting Tips

നിങ്ങളുടെ മക്കളെ ശരിയായ ദിശയിൽ നയിക്കാൻ ചില ചാണക്യചിന്തകൾ....

Oct 03,2024
';


കുട്ടികളെ നല്ല സ്വഭാവത്തിൽ വള‍ർത്തുവാനാണ് എല്ലാ മാതാപിതാക്കളും ആ​ഗ്രഹിക്കുന്നത്. എന്നാൽ രക്ഷകർത്താക്കളുടെ ചില തെറ്റുകൾ കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാം.

';

അച്ചടക്കം

ചെറുപ്പത്തിലെ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം ചാണക്യനീതി ചൂണ്ടികാട്ടുന്നു. ശരി തെറ്റുകൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക.

';

പിടിവാശി

പിടിവാശികൾക്ക് കൂട്ട് നിൽക്കരുത്. ഇത് കുട്ടികളെ ദോഷകരമായി ബാധിക്കും. തെറ്റായ ആ​ഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതിന് പകരം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.

';

ഉപദേശങ്ങൾ

കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ മാതാപിതാക്കളിൽ നിന്നും ഉപദേശങ്ങൾ കൈക്കൊള്ളുക. അവരുടെ അനുഭവത്തിൽ നിന്നും പഠിക്കാൻ ശ്രമിക്കുക.

';

ശ്രദ്ധയോടെ കേൾക്കുക

കുട്ടികളോട് സംസാരിക്കുമ്പോൾ അവർക്ക് പറയാനുള്ളതും കേൾക്കുക. അവരെ മനസ്സിലാക്കാൻ ശ്രമിക്കുക. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുക..

';

സമയം ചെലവഴിക്കുക

കുട്ടികളുമായി സമയം ചെലവഴിക്കുക എന്നത് ഇന്നത്തെക്കാലത്ത് ഏറെ പ്രധാനമാണ്. അവർക്ക് നല്ലൊരു സുഹൃത്തും വഴികാട്ടിയുമായി മാറണമെങ്കിൽ അവരുമായി സമയം ചെലവഴിച്ച് കുട്ടികളെ മനസ്സിലാക്കാൻ ശ്രമിക്കണം.

';

ശിക്ഷ

കുട്ടികൾക്ക് ചെറിയ ബാലശിക്ഷ നൽകാം. പക്ഷേ അവരെ അമിതമായി അടിക്കരുത്. ഇത് കുട്ടികളെ അക്രമകാരികളാക്കുന്നു. അടിക്കുന്നതിന് പകരം തെറ്റ് ചൂണ്ടികാട്ടി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാം.

';

മാതൃക

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. അതിനാൽ അവർക്ക് നല്ല മാതൃകയായിരിക്കാൻ ശ്രദ്ധിക്കുക.

';

ജീവിത മൂല്യങ്ങൾ

ചെറു പ്രായത്തിലെ മനുഷ്യത്വം, സഹാനുഭൂതി തുടങ്ങിയ ജീവിത മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുക .

';

VIEW ALL

Read Next Story