എങ്ങനെ നല്ല നേതാവാകാം, വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നിവയെക്കുറിച്ചുള്ള ചാണക്യന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.
ജോലി ചെയ്യുന്നവർക്കായുള്ള ചാണക്യന്റെ ചില ഉദ്ധരണികൾ ഇതാ...
ഒരിക്കലും ആവശ്യത്തിലധികം സന്ധ്യസന്ധരാകരുത്. വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്. സന്ധ്യസന്ധർ ആദ്യം ക്രൂശിക്കപ്പെടുന്നു.
വിനയമാണ് ആത്മനിയന്ത്രണത്തിന്റെ അടിസ്ഥാനം.
നിങ്ങൾ എന്തെങ്കിലും പ്രവർത്തിക്കാൻ തുടങ്ങിയാൽ പരാജയത്തെ ഭയപ്പെടരുത്, അത് ഉപേക്ഷിക്കരുത്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ് ഏറ്റവും സന്തുഷ്ടർ.
നിങ്ങൾ എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുമ്പ് മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്, ഫലം എന്തായിരിക്കാം, ഞാൻ വിജയിക്കുമോ. നിങ്ങൾ ആഴത്തിൽ ചിന്തിക്കുകയും ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുകയും ചെയ്യുമ്പോൾ മാത്രം മുന്നോട്ട് പോകുക.
ദുഷ്ടന്മാരെയും മുള്ളുകളെയും കൈകാര്യം ചെയ്യാൻ രണ്ട് വഴികളേയുള്ളൂ. ഒന്നേ അവയിൽ നിന്ന് അകന്ന് നിൽക്കുക, അല്ലെങ്കിൽ അവയെ നിങ്ങളുടെ ബൂട്ടിനടിയിൽ തകർക്കുക.
മറ്റുള്ളവരുടെ കുറ്റങ്ങൾ സദസ്സിന് മുമ്പിൽ വിളിച്ച് പറയുമ്പോൾ നീയും എല്ലാം തികഞ്ഞവനാണോ എന്ന് ചിന്തിക്കൂ.
അധ്വാനിക്കുന്നവന് ദാരിദ്രവും നാമജപം ശീലമാക്കിയവന് പാപവും മൗനം പാലിക്കുന്നവന് കലഹവും ജാഗ്രതയുള്ളവന് അപകടവും വന്ന് ചേരില്ല.