Chanakya Niti

പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാണക്യന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.

Zee Malayalam News Desk
Oct 20,2024
';

സമ്പാദ്യം

ധനം സമ്പാദിക്കുക എന്നത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാമ്പത്തികം എപ്രകാരം കൈകാര്യം ചെയ്യാം, എപ്രകാരം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാം എന്നതിനെ പറ്റിയുള്ള ചില ചാണക്യ തന്ത്രങ്ങളിതാ...

';

വിവേകം

എപ്പോഴും വിവേകത്തോടേ വേണം ഒരു രൂപ പോലും ചിലവാക്കേണ്ടത്. സമ്പാദ്യത്തിന് അനുസരിച്ച് മാത്രമേ പണം ചിലവാക്കാന്‍ പാടുകയുള്ളൂ, കൂടാതെ ഭാവി മുന്നില്‍ കണ്ട് വേണം നാം പണം ചിലവഴിക്കാൻ. എങ്കിൽ വ്യക്തികള്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ കഴിയും.

';

വൈവിധ്യവല്‍ക്കരണം

ചാണക്യന്റെ നീതിശാസ്ത്രത്തില്‍ സമ്പത്തിനെക്കുറിച്ച് പറയുന്ന മറ്റൊരു പ്രധാന വശം വൈവിധ്യവല്‍ക്കരണമാണ്. എല്ലാ കാര്യങ്ങളും ഒരുമിച്ച് ഉള്‍പ്പെടുത്തി വേണം പണം കൈകാര്യം ചെയ്യാൻ. ഇത് വരുമനം വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ അപകടസാധ്യത കുറക്കുന്നതിനും സഹായിക്കുന്നു.

';

നിക്ഷേപം

ഒരാളുടെ ഭാവി സുരക്ഷിതമാക്കാൻ എപ്പോഴും ഒരു സ്ഥിരസമ്പാദ്യം ഉണ്ടായിരിക്കണം. അതുകൊണ്ട് തന്നെ നിക്ഷേപങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ വളര്‍ച്ചയിലേക്ക് എത്തിക്കുകയും ജീവിതം മാറ്റി മറിക്കുകയും ചെയ്യുന്നു.

';

അറിവ്

പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. വിപണിയെ കുറിച്ചും വിപണിയിലെ മാറ്റങ്ങളെ പറ്റിയും കൃത്യമായി മനസ്സിലാക്കണം. ഇത് ആളുകളെ അവരുടെ പണം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നു.

';

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട് വളരെ പ്രധാനപ്പെട്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള അനിശ്ചിതത്വങ്ങളേയും ഇല്ലാതാക്കാനും പെട്ടെന്ന് ഒരാവശ്യം വരുമ്പോള്‍ എടുക്കാന്‍ പാകത്തിലുള്ളതും ആയിരിക്കും. അപ്രതീക്ഷിതമായ ഏത് സാഹചര്യത്തിലും സുരക്ഷിതത്വം നല്‍കാനും സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സമാധാനം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story