ഷുഗർ കൂടുതലാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!
പ്രമേഹം തടയുന്നതിന് ഏറ്റവും പ്രധാനമാണ് ഭാരം നിയന്ത്രിക്കുക എന്നത്. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിന്, ദൈനംദിന വ്യായാമം പ്രധാനമാണ്. നടക്കുക, നൃത്തം ചെയ്യുക, നീന്തുക, അല്ലെങ്കിൽ ഏതെങ്കിലും വ്യായാമം ദിവസവും 30 മിനിറ്റ് ചെയ്യുക.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി കുറയ്ക്കാനും പ്രമേഹ സാധ്യത തടയാനും സഹായിക്കുന്നു
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നത് ബ്ലഡ് ഷുഗർ കൂടാതിരിക്കാൻ സഹായിക്കും.
നാരുകളടങ്ങിയ പച്ചക്കറികളുെ പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
പുകവലി ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, പുകവലി ഉപേക്ഷിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയും.
സമ്മർദ്ദത്തോടെയിരിക്കുന്ന സമയത്ത് ഹോർമോൺ കോർട്ടിസോൾ പുറത്തുവിടുകയും ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ സമ്മർദ്ദം തരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.