Chanakya Niti

ചാണക്യ നീതി; നിശബ്ദത നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത് എങ്ങനെ?

Zee Malayalam News Desk
Nov 07,2024
';

ചാണക്യൻ

ഇന്ത്യ കണ്ട ഏറ്റവും മികച്ച തത്വചിന്തകനും സാമ്പത്തിക വിദഗ്ധനും രാഷ്ട്ര തന്ത്രജ്ഞനുമാണ് ചാണക്യന്‍. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങളും ഉപദേശങ്ങളുമാണ് ചാണക്യ നീതിയില്‍ ഉള്ളത്.

';

ചാണക്യ നീതി

ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരു വ്യക്തി നിശബ്ദത പാലിക്കേണ്ടത് എപ്പോഴാണെന്നും സംസാരിക്കേണ്ടത് എപ്പോഴാണെന്നും ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

';

കുടുംബം

കുടുംബത്തില്‍ മുതിര്‍ന്നവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കരുതെന്നും അവരെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ആചാര്യനായ ചാണക്യന്‍ പറയുന്നു.

';

കൂട്ടൂക്കാർ

ചാണക്യതന്ത്രമനുസരിച്ച്, സുഹൃത്തുക്കള്‍ സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് മുഴുവനായും കേള്‍ക്കണം. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അവര്‍ സംസാരിച്ച് കഴിഞ്ഞതിന് ശേഷം സമാധാനത്തോടെ നിങ്ങലുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാവുന്നതാണ്.

';

പ്രതികരണങ്ങൾ

ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ സശ്രദ്ധം വീക്ഷിക്കുക. അവര്‍ തങ്ങളുടെ സംസാരത്തില്‍ അല്ലെങ്കില്‍ പറയുന്ന കാര്യത്തില്‍ തല്‍പ്പരരാണോ എന്ന് അവരുടെ ഭാവപ്രകടനങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും അറിയാന്‍ കഴിയും.

';

നിശബ്ദത

മഠയന്മാര്‍, അക്രമകാരികൾ, കോപാകുലര്‍, ദുര്‍വാശിയുള്ളവര്‍, ക്രൂരന്മാര്‍, സ്വേച്ഛാധിപതികള്‍, മദ്യലഹരിയിലോ അബോധാവസ്ഥയിലോ ഉള്ള ആളുകള്‍ എന്നിവരോട് നിശബ്ദത പാലിക്കുകയാണ് ഉചിതമെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു.

';

തർക്കങ്ങൾ

വാദപ്രതിവാദങ്ങളോ തര്‍ക്കങ്ങളോ വഴക്കോ നടക്കുമ്പോള്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story