സ്ത്രീകളുടെ ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ നിരവധി ഘടകങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നു അതിനാൽ ഇത് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
സ്ത്രീകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ക്രമം തെറ്റി വരുന്ന ആർത്തവം. കറുവാപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആർത്തവത്തെ ക്രമീകരിക്കാൻ സഹായിക്കുന്നു.
ഇന്ന് സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുകയാണ് പിസിഒഡി പ്രശ്നങ്ങൾ. അതിനൊരു പരിഹാരമാണ് കറുവാപ്പട്ട. ആർത്തവത്തെ നിയന്ത്രിക്കുന്നതിലൂടെ കറുവപ്പട്ട പിസിഒഡി ലക്ഷണങ്ങൾ കുറയ്ക്കുന്നു.
രക്തത്തിലെ ഉയരുന്ന പഞ്ചലസാരയുടെ അളവ് കുറയ്ക്കാൻ കറുവാപ്പട്ട സ്ഥിരമായി കഴിക്കുന്നത് വളരെ ഗുണം ചെയ്യും. കറുവപ്പട്ട നമ്മുടെ ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.
കറുവാപ്പട്ട പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അണുബാധകളെ തടയുന്നു.
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ദഹനക്കേട്, അസിഡിറ്റ്, ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ. അതിരാവിലെ കറുവാപ്പട്ടയുടെ വെള്ളം കുടിക്കുന്നത് ദബനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
കറുവാപ്പട്ട വെള്ളം കുടിക്കുന്നത് അണ്ഡോത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ സ്ത്രീകൾ ദിവസവും കറുവാപ്പട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.