കവിളുകൾ ചുവന്നു തുടുക്കാൻ ഈ പാക്ക് സൂപ്പറാണ്
പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മമാണോ നിങ്ങളുടെ ആഗ്രഹം? എന്നാൽ പല തരത്തിലുള്ള ചർമ്മങ്ങൾ കാരണം എല്ലാവർക്കും ഇത് നേടാനായെന്ന് വരില്ല
ചർമ്മങ്ങളിലെ പ്രശ്നങ്ങൾ അകറ്റാൻ നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ്. വീട്ടിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തന്നെ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും
അത്തരത്തിലുള്ള ഒന്നാണ് ബീറ്റ്റൂട്ട് ഫേസ് പാക്ക്. മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, കരുവാളിപ്പ് എന്നിവയ്ക്ക് ഈ പാക്ക് നല്ലതാണ്
ബീറ്റ്റൂട്ട് പിഗ്മെന്റേഷൻ പ്രശ്നങ്ങൾ മാറ്റി മുഖത്തിന് നല്ല തിളക്കം നൽകുന്നു, ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കാനും ഇത് നല്ലതാണ്
അതുപോലെ ഈ പാക്കിൽ ഉപയോഗിക്കുന്ന തൈരും ചർമ്മത്തിന്റെ ചുളിവുകൾ അകറ്റി ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും
കടലപ്പൊടിയിൽ ചർമ്മത്തിന് നിറം നല്കാൻ കഴിയുന്ന സാധനങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങൾ അകറ്റാൻ വളരെ നല്ലതാണ്
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ള തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്ത് വൃത്തിയാക്കുന്നു
ബീറ്റ്റൂട്ട് ജ്യൂസിൽ കടലപ്പൊടി, തേൻ, തൈര് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റ് കഴിഞ്ഞു വെള്ളത്തിൽ കഴുകാം
ആഴ്ചയിൽ 2 തവണ ഇത് ഉപയോഗിച്ചാൽ മികച്ച ഫലം നൽകും, ഇനി ഈ ചേരുവയിൽ ഏതെങ്കിലും സാധനത്തിന് അലർജിയുള്ളവർ ഇത് ഒഴിവാക്കാം