നെല്ലിക്ക ജ്യൂസ്

ധാരാളം പോഷക​ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയ ഒന്നാണ് നെല്ലിക്ക. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ച് ദിവസം തുടങ്ങുമ്പോൾ നിരവധി ​ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക

Zee Malayalam News Desk
Jun 05,2024
';

പ്രതിരോധശേഷി

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ രോ​ഗപ്രതിരോധശേഷി വർധിക്കാൻ സഹായിക്കുന്നു

';

ദഹനം

ദഹനപ്രശ്നങ്ങൾ അകറ്റാൻ നെല്ലിക സഹായകരമാണ്. ഫൈബർ ധാരാളമുള്ള നെല്ലിക ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടും

';

എല്ലുകളുടെ ആരോ​ഗ്യം

ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യം മെച്ചപ്പെടാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം സഹായിക്കുന്നു

';

കരൾ

ആൻ്റി ഓക്സിഡൻ്റുകളുടെ സ്രോതസായ നെല്ലിക ജ്യൂസ് കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കുകയും ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

';

വൃക്ക

നെല്ലിക ജ്യൂസ് കുടിക്കുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത തടയുന്നു

';

പ്രമേ​ഹം

രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ആരോ​ഗ്യം മെച്ചപ്പെടാനും നെല്ലിക ജ്യൂസ് സഹായിക്കുന്നു. പ്രമേഹരോ​ഗികൾക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണ് നെല്ലിക ജ്യൂസ്

';

ചർമ്മം

ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിനും ഭം​ഗി വർധിപ്പിക്കുന്നതിനും നെല്ലിക ജ്യൂസ് ​ഗുണം ചെയ്യുന്നു. വിറ്റാമിൻ സിയും ആൻ്റി-ഓക്സിഡൻ്റുകളുമാണ് ഇതിന് സഹായിക്കുന്നത്

';

കൊളസ്ട്രോൾ

വെറുംവയറ്റിൽ നെല്ലിക ജ്യൂസ് കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാനും അതിലൂടെ ഹൃദയാരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു

';

VIEW ALL

Read Next Story