പ്രമേഹം കാരണം ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. മധുരം പൂർണമായി ഉപേക്ഷിക്കേണ്ടി വരുന്നത് ചിലരെയെങ്കിലും നിരാശരാക്കുന്നുണ്ട്
ഭക്ഷണരീതിയിൽ ഒരു മാറ്റം വരുത്തിയാൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ് ഈ രോഗാവസ്ഥയെ
നമ്മുടെ ചുറ്റുപാടും തന്നെ കാണാൻ സാധിക്കുന്ന ചില ഔഷധ ഇലകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും
പേരയ്ക്കയുടെ ഇല പ്രമേഹ രോഗികൾ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
പാവയ്ക്കയുടെ ഇല വളരെ ഗുണമുള്ളതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റൈഡ്-പി, ചരാന്റിൻ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ട്രൈറ്റർപെനോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ ഫ്ലേവനോയിഡുകളെല്ലാം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
കറിവേപ്പിലയിൽ സംയുക്തങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കുകയും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു
ഉലുവ ഇലയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ പ്രമേഹ രോഗികൾക്ക് നല്ലതാണ്
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല