വണ്ണം കുറയ്ക്കാൻ ഇന്ന് പ്രായഭേദമന്യേ യുവാക്കളും മുതിർന്നവരുമെല്ലാം പെടാപ്പാട് പെടുകയാണ്
ചിലർ ജിമ്മിൽ പോകുമ്പോൾ മറ്റ് ചിലർ കൃത്യമായ ഡയറ്റ് പിന്തുടരുകയാണ് ചെയ്യുന്നത്
എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചാലും നമ്മൾ അറിയാത്തെ തടി കുറയും
ആരോഗ്യത്തിന് ഗുണകരമല്ലെന്നും ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നവയാണ് എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുണ്ടെന്ന് പലർക്കും അറിയില്ല
എരിവുള്ള ഭക്ഷണം ശരീരത്തിലെ കലോറി എരിച്ച് കളയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഉപാപചയപ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കും
എരിവുള്ള ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ക്യാപ്‌സൈസിൻ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു
അമിതമായ അമൃതും വിഷം എന്ന് പറയുന്നത് പോലെ എരിവുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.