കൊടും വേനലിന് പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴ വന്നെത്തിയിരിക്കുകയാണ്
മഴക്കാലത്ത് നടക്കുമ്പോൾ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്
തെന്നി വീഴാതിരിക്കാൻ നാം ധരിക്കുന്ന ചെരിപ്പിന്റെ കാര്യത്തിൽ ശ്രദ്ധ വേണം
മഴക്കാലത്ത് ചെരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്
മഴക്കാലത്ത് സ്ലിപ്പാകാതിരിക്കാൻ വള്ളിയോട് കൂടിയ മെതിയടികൾ ഉപയോഗിക്കുന്നതാണ് നല്ലത്
ഹൈ ഹീൽസ് ഒഴിവാക്കി സാധാരണ ചെരിപ്പുകൾ ധരിക്കാൻ ശ്രമിക്കുക
റബ്ബർ / പിവിസി നിർമിതമായ ചെരുപ്പുകൾ ഉപയോഗിക്കുന്നത് തെന്നി വീഴാനുള്ള സാധ്യത കുറയ്ക്കും
പൂർണമായി പ്ലാസ്റ്റിക് നിർമ്മിതമായ ചെരിപ്പുകളും മഴക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്
നനഞ്ഞ പാദരക്ഷകൾ ഷൂ റാക്കിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകും