മഴക്കാലം തുടങ്ങിയിരിക്കുകയാണ്. ഈ സമയം രോഗപ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഉൾപ്പെടെ നിരവധി വഴികളുണ്ട്
ചുമ, പനി, ജലദോഷം തുടങ്ങി പല അസുഖങ്ങൾ ഈ മഴക്കാലത്ത് വരാൻ സാധ്യതയുണ്ട്. ഈ ഏഴ് ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും
വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങൾ കൂടുതലുള്ള പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അത്തരം പഴങ്ങളിൽ ഒന്നാണ് മാതളനാരകം. ഇതിൽ ആൻ്റിഓക്സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹന പ്രശ്നങ്ങളും ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നു
തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് അല്ലെങ്കിൽ നല്ല ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, തൈരിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും
തണ്ണിമത്തനിൽ 92% വെള്ളവും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളും നിറഞ്ഞതുമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീനും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
ബ്രോക്കോളിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, സെലിനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ എന്നിവയാൽ സമ്പുഷ്ടമായ ബ്രോക്കോളിയിൽ ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളുമുണ്ട്
ആൻ്റിഓക്സിഡൻ്റുകളും ബീറ്റാ കരോട്ടിനും നിറഞ്ഞതാണ് ചീര. മഴക്കാലത്ത് ചീര കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നു
ഓറഞ്ചോ മൊസാമ്പിയോ പോലുള്ള സിട്രസ് പഴങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നതാണ്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്
ബീറ്റ്റൂട്ട് കഴിക്കുന്നത് ദഹനപ്രക്രിയയ്ക്കും, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വാസ്തവത്തിൽ, ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാനും മുടി, ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്