പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ നാമെല്ലാവരും ദിവസം രണ്ട് തവണയെങ്കിലും പല്ല് തേക്കാറുണ്ട്
എത്ര തവണ പല്ല് തേച്ചാലും വായ്നാറ്റം മാറുന്നില്ലെങ്കിൽ അത് ചില ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം
സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ അണുബാധകൾ വായ്നാറ്റം ഉണ്ടാക്കാൻ സാധ്യതയുണ്ട്
ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗം (ജിഇആർഡി) എന്നിവ വായ്‌നാറ്റത്തിന് കാരണമാകും
വായ്നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പ്രമേഹത്തിൻ്റെ ഒരു പ്രധാന ലക്ഷണമാകാൻ സാധ്യതയുണ്ട്
കിഡ്‌നിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ വായ്‌നാറ്റം അനുഭവപ്പെടും
ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾ വായ്നാറ്റത്തിന് കാരണമാകും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല