നിങ്ങളുടെ ശരീരഭാരം നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ ഈ ഹെർബൽ ചായകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തു.
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡൻറ് ഗുണങ്ങൾ അടങ്ങിയ ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായകരമായ കാറ്റക്കിനും കഫീനും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. അരക്കെട്ടിൻ്റെ ചുറ്റള്ളവ് കുറയ്ക്കാനും ഗ്രീൻ ടീ സഹായകരമാണ്.
തുളസി ചായ ശരീരത്തിലെ അമിതകൊഴുപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും 5-6 തുളസി ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്
ശരീരഭാരം, കൊഴുപ്പ്, ബിഎംഐ എന്നിവ കുറയ്ക്കാൻ ചെമ്പരത്തി ചായ സഹായിക്കുന്നു എന്ന പഠനങ്ങൾ വ്യക്തമാക്കുന്നു
രാത്രിഭക്ഷണത്തിന് ശേഷം കറുവപട്ട ചായ കുടിക്കുന്നത് ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ദഹനത്തിന് സഹായിച്ചും വിശപ്പ് നിയന്ത്രിച്ചും പെപ്പർമിൻ്റ് ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പെപ്പർമിൻ്റിൽ അടങ്ങിയിരിക്കുന്ന മെന്തോളാണ് ഇതിന് സഹായിക്കുന്നത്.
മധുരമിടാതെ കട്ടൻ ചായ കുടിക്കുന്നത് ദഹനത്തെ സഹായിച്ച് ശരീരഭാരം നിയന്ത്രിക്കുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.