അമിത ശരീരഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവരാണോ നിങ്ങൾ? ശരീരഭാരം ആരോഗ്യകരമായും സുസ്ഥിരമായും കുറയ്ക്കാനായി ഒരു ബാലൻസ്ഡ് ആയ സമീപനം ആവശ്യമാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില മികച്ച ശീലങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഏറെ സഹായിക്കും. നിങ്ങൾ ഉറപ്പായും പിന്തുടരേണ്ട ചില ശീലങ്ങൾ ഇവയാണ്.
പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ആ ദിവസത്തിന് ആവശ്യമായ ഊർജം ലഭിക്കാനും സഹായിക്കും.
ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും 7-8 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. വെള്ളം ആവശ്യത്തിന് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം, സൈക്ലിംഗ്, നൃത്തം എന്നിങ്ങനെയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വ്യായാമം പതിവായി ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിൽ കൂടി കഴിക്കുന്നതിൻ്റെ അളവ് കുറയ്ക്കുക.
രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുക. ശരീരഭാരം നിയന്ത്രിക്കുന്നതിനായി നല്ല ഉറക്കം വളരെ അത്യാവശ്യമാണ്. വിശപ്പ്, മെറ്റബോളിസം എന്നിവയുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് മെച്ചപ്പെട്ട ഉറക്കം സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക