ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തെ വിഷമുക്തമാക്കാനും സഹായിക്കുന്ന ഡിടോക്സ് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ദനഹപ്രശ്നങ്ങളുടെ ഭാഗമായാണ് വയറുവീർക്കൽ ഉണ്ടാകുന്നത്. ഇത് തടയാനും ഇതിൻറെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
വയറുവീർക്കൽ, ദഹനക്കേട്, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ പെപ്പർമിൻറ് ടീ മികച്ചതാണ്. ഇത് കുടൽ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.
ഇഞ്ചി, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ വയറുവീർക്കൽ കുറയ്ക്കാനും ഗ്യാസ്, ദഹനക്കേട്, വയറിളക്കം, ഓക്കാനം, ചർദ്ദി എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നതും ദഹനത്തിന് മികച്ചതാണ്.
ആപ്പിൾ സിഡെർ വിനെഗർ ദഹനവ്യവസ്ഥയെ മികച്ചതാക്കുകയും വയറു വീർക്കൽ മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.
ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും നാരങ്ങ വെള്ളം മികച്ചതാണ്. രാവിലെ വെറുംവയറ്റിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചെറുചൂടുള്ള ഹോട്ട് ബാഗ് വയറിൽ വയ്ക്കുന്നത് പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പ്രോബയോട്ടിക്സ് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളാണ്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പെരുംജീരകം ദഹനത്തിന് മികച്ചതാണ്. ഇത് വയറുവേദനയും ദഹനപ്രശ്നങ്ങളും കുറയ്ക്കുന്നു. (ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)