നടുവേദനയാണോ? ഇത്തരം തെറ്റായ ശീലങ്ങൾ ഒഴിവാക്കാം!
നട്ടെല്ലിന്റെ ആരോഗ്യത്തിന് ദിനചര്യയിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം....
ശരിയായ പോസ്ചർ പാലിച്ചാൽ നട്ടെല്ലിന്റെ ഭൂരിഭാഗം പ്രയാസങ്ങളും വേദനകളും പരിഹരിക്കാൻ സാധിക്കും.
ഇരിക്കുമ്പോൾ എപ്പോഴും കൂനിക്കൂടി ഇരിക്കാതെ നിവർന്നിരിക്കുക. സ്ഥിരമായി കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും മുന്നിൽ ഇരിക്കുന്നവർ സ്ക്രീൻ കണ്ണിന് നേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
കൈ നിവർന്ന് താങ്ങ് നൽകി കൊണ്ട് വേണം ഇരിക്കാൻ. ഉയരത്തിനനുസരിച്ച് കസേരയും മോണിറ്ററും ക്രമീകരിക്കുക.
നട്ടെല്ലിനെ ബലപ്പെടുത്തുന്നതിന് വേണ്ടി സ്ട്രെങ്തനിങ്, സ്ട്രെച്ചിങ് പോലുള്ള വ്യായാമങ്ങൾ ദിവസവും പത്ത് മിനിറ്റ് ചെയ്യുക.
കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുക. ദീർഘനേരം ഇരുന്ന് ചെയ്യുന്ന ജോലിയാണെങ്കിൽ 45-50 മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റ് സ്ട്രെച്ച് ചെയ്തിട്ടിരിക്കുക.
ബാഗോ ഹാൻഡ്ബാഗോ കൊണ്ടുപോകുമ്പോൾ നിങ്ങളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക. ഭാരമേറിയ സാധനങ്ങൾ കൊണ്ടുപോകണമെങ്കിൽ ബാഗിന്റെ അടിയിൽ വയ്ക്കുക. ഒരേ തോളിൽ തന്നെ ഇടാതെ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റുക.
മോശം നിലവാരമുള്ള മെത്തയിൽ ഉറങ്ങുന്നത് നടുവേദനയ്ക്ക് മറ്റൊരു പ്രധാന കാരണമാണ്. അതിനാൽ നിലവാരമുള്ള കിടക്കകൾ ഉപയോഗിക്കുക.
വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും വണ്ണംകുറച്ച് നടുവേദന കുറയ്ക്കാവുന്നതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.