Brain Health

തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്ന ഭക്ഷണങ്ങൾ

Aug 06,2024
';

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

മുട്ട

മുട്ടയിലെ കോളിൻ മസ്തിഷ്കത്തിൻറെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്നു.

';

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ന്യൂറോ പ്രൊട്ടക്ടീവ് ഗുണങ്ങളുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കുന്നതിന് നല്ലതാണ്.

';

കൊഴുപ്പുള്ള മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിൻറെ ആരോഗ്യത്തിന് മികച്ചതാണ്.

';

ബ്ലൂബെറി

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു.

';

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

';

ബ്രോക്കോളി

ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ കെ എന്നിവ ബ്രോക്കോളിയിൽ മികച്ച അളവിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

';

ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മക്കുറവിനെ പ്രതിരോധിക്കുന്നു.

';

മത്തങ്ങ വിത്തുകൾ

മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story