Kidney Stone

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലുള്ള മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതാണ് വൃക്കയുടെ ജോലി. ‌ചില ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Zee Malayalam News Desk
Aug 24,2024
';

ഭ​ക്ഷണം

ചില ഭക്ഷണങ്ങളിൽ കാൽസ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ്, സിസ്റ്റിൻ തുടങ്ങിയ ധാതുക്കൾ കൂടുതലാണ്. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമാകും. കിഡ്നി സ്റ്റോൺ സാധ്യത തടയാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാണ്.

';

ഉപ്പ്‌

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ രൂപപ്പെടാൻ കാരണമാകും. അതിനാൽ ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

';

പ്യൂറൈൻ

പ്യൂറൈൻ അമിതമായി അടങ്ങിയ കടൽ മത്സ്യങ്ങൾ, റെഡ് മീറ്റ് എന്നിവ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. കിഡ്‌നിയുടെ ആരോഗ്യം ശക്തമായി നിലനിർത്താൻ ഇവ മിതമായ അളവിൽ മാത്രം കഴിക്കുക.

';

കാർബനേറ്റ‍ഡ് ‍ഡ്രിങ്ക്സ്

പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്ന മധുരപാനീയങ്ങളും കാർബനേറ്റഡ് ഡ്രിങ്ക്സും അമിതമായി ഉപയോ​ഗിക്കുന്നത് കിഡ്നി സ്റ്റോണിലേക്ക് നയിച്ചേക്കാം. പരമാവധി ഇവ ഡയറ്റിൽ ഉൾപ്പെടുത്താത്തതാണ് ആരോ​ഗ്യത്തിന് നല്ലത്.

';

കഫീൻ

അമിതമായി കഫീൻ കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ട് കാപ്പിയോ കഫീൻ കൂടുതലുള്ള പാനീയങ്ങളോ അമിതമായി ഡയറ്റിൽ ഉൾപ്പെടുത്തരുത്.

';

തക്കാളി

തക്കാളി അമിതമായി കഴിക്കുന്നത് കിഡ്‌നി സ്റ്റോൺ രൂപപ്പെടുന്നതിന് മറ്റൊരു കാരണമാണ്. തക്കാളിയിലെ ഓക്‌സലേറ്റ് ശരീരത്തിൽ എത്തിയാൽ കിഡ്‌നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story