കുട്ടികളിൽ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി കുട്ടികളിൽ ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ, മത്തി പോലുള്ള മീനുകൾ ബുദ്ധിവികാസത്തിന് സഹായിക്കും.
ബദാം, വാൽനട്ട് തുടങ്ങി വിവിധ തരം നട്സുകൾ കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുകയും ഓർമ്മശക്തി കൂട്ടുകയും ചെയ്യും.
ഫ്ലേവനോയ്ഡുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയടങ്ങിയ ഇലക്കറികൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നു.
മഞ്ഞലിലെ കുർക്കുമിൻ ഓർമ്മശക്തി കൂട്ടാൻ സഹായിക്കും.
മുട്ടയുടെ മഞ്ഞയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക