മനുഷ്യശരീരത്തിൽ ഹൃദയത്തിനുള്ള പങ്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഹൃദയത്തിൻ്റെ താളം തെറ്റിയാൽ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് ബാധിക്കും. ഹൃദയധമനികളെ ആരോഗ്യമുള്ളതാക്കാൻ ആൻ്റിഓക്സിഡൻ്റുകളും നാരുകളും ഒക്കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയധമനികളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ബ്ലൂബെറി, ക്രാൻബെറി എന്നിവയിൽ ധാരാളമായി ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ബെറികളിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ സഹായിക്കും.
സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദയധമനികളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സിട്രസ് പഴങ്ങൾ ശീലമാക്കിയാൽ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങൾ ഒരു പരിധിവരെ തടയാനാകും.
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയത്തിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ഊർജം, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുടെ മികച്ച സ്രോതസിന് പുറമേ നട്സ് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. നട്സിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും നട്സ് നിശ്ചിത അളവിൽ കഴിക്കുന്നത് ശീലമാക്കുക.
ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്ന ഓർഗാനിക് സൾഫർ സംയുക്തങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിൻ്റെ അളവ് കുറയുന്നത് ഹൃദയധമനികളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക