എച്ച്ഡിഎൽ കൊളസ്ട്രോൾ സ്വാഭാവികമായി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നട്സ്, വിത്തുകൾ, പയറുവർഗങ്ങൾ എന്നിവ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും.
വിത്തുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറ് സംയുക്തങ്ങൾ, ധാതുക്കൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നു.
കൊക്കോയിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന പോളിഫെനോളുകൾ ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും പയറുവർഗങ്ങൾ മികച്ചതാണ്.
ഒലിവ് ഓയിലിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
ബദാം, വാൽനട്ട്, മറ്റ് നട്സുകൾ എന്നിവ ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ്. ഇത് നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)