എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന എണ്ണകൾ ഇവയാണ്
സൺഫ്ലവർ ഓയിൽ പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഇവ കൊളസ്ട്രോളിന്റെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നു.
എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിരിക്കുന്നു.
വെളിച്ചെണ്ണയിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
കൊളസ്ട്രോളിന്റെ അളവ് സന്തുലിതമാക്കാൻ എള്ളെണ്ണ മികച്ചതാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന എണ്ണയാണ്.
കടുകെണ്ണ പതിവായി ഉപയോഗിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.
ബദാം ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.
ഒലിവ് ഓയിൽ ഹൃദയാരോഗ്യ ഗുണങ്ങളുള്ളതാണ്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.