Eyes Health

ശരീരത്തിലെ മറ്റ് എല്ലാ അവയവങ്ങളുടെയും ആരോ​ഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് കണ്ണുകളുടെ ആരോ​ഗ്യത്തിനും ശ്രദ്ധ കൊടുക്കുന്നത്.

Zee Malayalam News Desk
Jun 10,2024
';

നേത്രാരോ​ഗ്യവും ഭക്ഷണവും

കണ്ണുകൾ മിഴിവാർന്നതും തിളങ്ങുന്നതുമായി കാത്തുസൂക്ഷിക്കാനും കണ്ണുകളുടെ ആരോ​ഗ്യം നിലനിർത്താനും ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഏതോക്കെ എന്ന് നോക്കാം

';

ഓറഞ്ച്

ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും കണ്ണുകളുടെ ആരോ​ഗ്യം വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്നു.

';

ഇലക്കറികൾ

ആൻ്റി ഓക്സിഡൻ്റുകളായ ല്യൂട്ടിൻ, സിസാന്തിൻ അടങ്ങിയിരിക്കുന്ന ഇലക്കറികൾ കഴിക്കുന്നത് നേത്രാരോ​ഗ്യത്തിന് വളരെ നല്ലതാണ്

';

ഫാറ്റി ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിരിക്കുന്ന സാൽമൻ, മത്തി. അയല, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു.

';

ക്യാരറ്റ്

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ കണ്ണുകളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്നവയാണ്

';

മുട്ട

മുട്ടയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിസാന്തിൻ, വിറ്റാമിൻ ഇി, സി, സിങ്ക് എന്നിവ നേത്രാരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

മധുരക്കിഴങ്ങ്

വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്ന മധുരക്കിഴങ്ങ് കഴിക്കുന്നത് നേത്രാരോ​ഗ്യ സംരക്ഷണത്തിന് ഏറെ ​ഗുണം ചെയ്യും.

';

ബദാം

വിറ്റാമിൻ ഇ, ഒമേ​ഗ 3 ഫാറ്റി ആസിഡ്സ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന ബദാം ദിവസവും കഴിക്കുന്നത് ശരീരാരോ​ഗ്യത്തിനും പ്രത്യേകിച്ച് കണ്ണുകളുടെ ആരോ​ഗ്യത്തിനും നല്ലതാണ്

';

VIEW ALL

Read Next Story