പഴങ്ങളുടെ ഗുണങ്ങളെ കുറിച്ചും സമീകൃതാഹരത്തിൽ അവയ്ക്കുള്ള പങ്കിനെ കുറിച്ചും നമ്മൾ ചർച്ച ചെയ്യാറുണ്ട്. എന്നാൽ ആ പഴങ്ങൾക്ക് എങ്ങനെയാണ് പേര് വന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ പേര് കൊണ്ട് ശ്രദ്ധേയമായ പഴങ്ങൾക്ക് എങ്ങനെയാണ് പേര് വന്നതെന്ന് നോക്കാം.
സ്പെയിനിലെ വലൻസിയയുടെ പേരിൽ നിന്നാണ് ഈ ഓറഞ്ചിന് വലൻസിയ ഓറഞ്ച് എന്ന പേര് ലഭിച്ചത് എന്നാണ് ഭക്ഷ്യ ചരിത്രകാരന്മാർ പറയുന്നത്. നല്ല മധുരമുള്ളതും ജ്യൂസിയുമായ ഓറഞ്ചുകളാണ് എന്ന നിലയിൽ പേരുകേട്ടതാണ് വലൻസിയ ഓറഞ്ചുകൾ.
പോർച്ചുഗീസ് ജനറലായിരുന്ന അഫോൺസോ ഡി അൽബുക്കുർക്കിയുടെ പേരിലാണ് പ്രശസ്തമായ അൽഫോൻസോ മാമ്പഴത്തിന് പേര് വന്നത്. കൂടാതെ അൽഫോൻസോ മാമ്പഴം ഇന്ത്യയിലെ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ ജ്യൂസിയായ ചെറി ഒരു ചൈനീസ് ഫോർമാനായിരുന്ന ആഹ് ബിംഗിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. ബിംഗ് ചെറി യുണൈറ്റഡ് സ്റ്റേറ്റ്സിലെ പസഫിക് നോർത്ത് വെസറ്റ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്രീസിലെ കലമത എന്ന നഗരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന പ്രശസ്തമായ ഒലിവുകളാണ് കലമത ഒലിവ്. വ്യത്യസ്തമായ സ്വാദ് കൊണ്ടും കടും പർപ്പിൾ നിറം കൊണ്ടും ഈ ഒലിവ് പ്രശസ്തമാണ്.
ഡാംസൺ പ്ലമ്മിന് സിറിയയിലെ ഡമാസ്കസ് നഗരത്തിൻ്റെ പേരിൽ നിന്നാണ് പേര് ലഭിച്ചത്. ഡാംസൺ പ്ലം അതിൻ്റെ ടാർട്ട് ഫ്ലേവറിന് പേര് കേട്ടതാണ്. അതുകൊണ്ട് മധുരപലഹാരങ്ങൾക്ക് ഈ പ്ലം അനുയോജ്യമാണ്.
ബർമുഡ വാഴപ്പഴത്തിന് ബർമുഡ ദ്വീപിൻ്റെ പേരിൽ നിന്നാണ് പേര് ലഭിച്ചെങ്കിലും ഈ വാഴപ്പഴത്തിൻ്റെ സ്വദേശം ഈ ദ്വീപല്ല. മധുരപലഹാരങ്ങൾക്കായി ഉപയോഗിക്കാൻ ഈ വാഴപ്പഴം മികച്ചതാണ്.
ശ്രീലങ്കയുടെ പഴയ പേരായ സിലോണിൽ നിന്നാണ് ഈ നെല്ലിക്കയ്ക്ക് ഈ പേര് ലഭിച്ചത്. മാത്രമല്ല ഇതിൻ്റെ പുളിയുള്ള രുചി കൊണ്ട് പ്രശസ്തമാണ് സിലോൺ ഗൂസ്ബെറി.