ഒലീവ് മരങ്ങളിൽ വളരുന്ന നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ചെറിയ പഴമാണ് ഒലീവ്. ഒലീവ് ഒരു സ്നാക്ക് ആയിട്ടും നിരവധി വിഭവങ്ങളിൽ ഒരു ചേരുവായായിട്ടും ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് മെഡിറ്ററേനിയൻ ഡയറ്റിലും അറബിക് ഭക്ഷണങ്ങളിലും.
വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ്. ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ഒലീവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഒലീവിൽ ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ, ഇവ ചർമ്മാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഒലീവിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇവ ദഹനം സുഗമമാക്കുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഒലീവിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.
ഒലീവിൽ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും ധാരാളമടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.
കാത്സ്യം, വിറ്റാമിൻ കെ തുടങ്ങിയവ ഒലീവിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഓസ്റ്റിയോപൊറോസിസ് (അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെട്ട് ദുർബലമാക്കുന്ന രോഗം) സാധ്യത കുറച്ച്, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക