Belly Fat

കുട വയറാണോ പ്രശ്നം? ഈ സൂപ്പർ ഫ്രൂട്ട്സ് ഒന്ന് പരീക്ഷിച്ച് നോക്കാം...

Zee Malayalam News Desk
Nov 24,2024
';

കിവി

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള കിവി പഴങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഇവ അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നു.

';

ആപ്പിൾ

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇതിലെ ഫോളിഫിനോളുകള്‍ ഫാറ്റ് മെറ്റബോളിസത്തെ സഹായിക്കുന്നു. ഇവ ശരീരത്തില്‍ പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.

';

ഓറഞ്ച്

ഓറഞ്ച് കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പും വയറ്റിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ നാച്വറല്‍ മധുരം വിശപ്പു കുറയ്ക്കാനും മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്ന ഘടകമാണ്.

';

പഴം

പഴവും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇവയില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കും. അതുപോലെ പഴത്തിലുള്ള പൊട്ടാസ്യം ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നു.

';

ചെറുനാരങ്ങ

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

';

തണ്ണിമത്തൻ

തണ്ണിമത്തൻ തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ അമിനോ ആസിഡുകള്‍, സിട്രുലിന്‍ എന്നിവയെല്ലാം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

';

പേരക്ക

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ പേരക്ക സഹായിക്കും. അതു കൊണ്ട് തന്നെ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story