ഒലിവ് ഓയിലിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാം
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ ഒലിവ് ഓയിൽ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കുന്നു.
ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ ഇയും അടങ്ങിയ ഒലിവ് ഓയിൽ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഇവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദഹനം മികച്ചതാക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നതിന് ഒലിവ് ഓയിൽ മികച്ചതാണ്.
ഒലിവ് ഓയിലിലെ പോളിഫെനോൾസ് അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇവയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിൻറെ പ്രവർത്തനം മികച്ചതാക്കുകയും ഓർമ്മനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ രോഗപ്രതിരോധശേഷി മികച്ചതാക്കുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.