ശരീര ഭാരം കുറയ്ക്കണോ ? കിവി പഴത്തെ കൂടെ കൂട്ടിക്കോളൂ....
കിവി പഴത്തിൽ കലോറി കുറവാണ്. ഒരു ഇടത്തരം വലിപ്പമുള്ള കിവിയിൽ ഏകദേശം 40-50 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കിവി പഴം ഡയറ്റിൽ ഉൾപ്പെടുത്താം.
കിവി പഴം നാരുകളാൽ സമ്പന്നമാണ്. ഫൈബർ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു.
കിവി പഴത്തിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഉയർന്ന ജലാംശം ഉള്ള ഭക്ഷണങ്ങൾ കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കിവി. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ കെ, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും കിവി പഴത്തിൽ അടങ്ങിയിരിക്കുന്നു.
ഇൻസുലിൻ, ഫൈബർ തുടങ്ങിയ പ്രീബയോട്ടിക് സംയുക്തങ്ങൾ കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനം ഉൾപ്പെടെ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ നൽകുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കിവി. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.