Chanakya Niti

ആരെയും കണ്ണടച്ച് വിശ്വസിക്കല്ലേ, പണി കിട്ടും; നല്ലവരെ തിരിച്ചറിയാൻ ഇതാ ചില ചാണക്യതന്ത്രങ്ങൾ

Zee Malayalam News Desk
Nov 24,2024
';

ചാണക്യൻ

പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന നയതന്ത്രജ്ഞനും മഹാപണ്ഡിതനുമായിരുന്നു ചാണക്യൻ. മനുഷ്യജീവിതത്തിന് ഉപകാരപ്രദമാകുന്ന നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതില്‍ ചാണക്യനീതി എന്ന ഗ്രന്ഥം ജനങ്ങള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുണ്ട്.

';

ചാണക്യ നീതി

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തും മനുഷ്യന്റെ ജീവിതത്തില്‍ ചാണക്യന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

';

ബന്ധങ്ങൾ

ഏതൊരു ബന്ധവും ആരംഭിക്കുന്നത് വിശ്വാസത്തില്‍ നിന്നാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആളുകളെ മാത്രമേ നിങ്ങളുടെ സുഹൃത്തായോ പ്രണയ പങ്കാളിയായോ തിരഞ്ഞെടുക്കാവൂ. എന്നാൽ അത്തരം ആളുകളെ എങ്ങനെ കണ്ടെത്തും?

';

വിശ്വാസം

ഒരു വ്യക്തിയെ വിശ്വസിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചാണക്യന്‍ പറയുന്നു. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

';

സദ്ഗുണങ്ങള്‍

കോപം, അലസത, സ്വാര്‍ത്ഥത, നുണ, അഹങ്കാരം തുടങ്ങിയ ദോഷ ഗുണങ്ങളുള്ള ഒരു വ്യക്തിയെ വിശ്വസിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.

';

സ്വഭാവം

ഏതൊരു വ്യക്തിക്കും സ്വഭാവമാണ് പ്രധാനം. നല്ല സ്വഭാവമുള്ള ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യുന്നു, എന്നാല്‍ മോശം സ്വഭാവമുള്ള ആളുകള്‍ക്ക് സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ദ്രോഹിക്കാന്‍ പോലും തയാറാകുന്നു.

';

ത്യാഗം

ഒരു വ്യക്തിയെ വിശ്വസിക്കുന്നതിനുമുമ്പ് അയാള്‍ക്ക് ത്യാഗബോധം ഉണ്ടോ ഇല്ലയോ എന്ന് അളക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. കാരണം മറ്റുള്ളവരെ സഹായിക്കുകയും അവരുടെ സന്തോഷത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന വ്യക്തികളെ കണ്ണടച്ച് വിശ്വസിക്കാമെന്ന് ചാണക്യന്‍ പറയുന്നു.

';

നന്മ

ഒരാള്‍ക്ക് അത്യാഗ്രഹമോ നുണയോ പോലുള്ള ഒരു സ്വഭാവ പ്രവണതയും ഇല്ലെന്ന് ആദ്യം ഉറപ്പാക്കുക. അത്തരം ആളുകളെ വിശ്വാസിക്കാന്‍ പോകരുത്. എപ്പോഴും നന്മ ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ എന്ന് ചാണക്യന്‍ പറയുന്നു.

';

സ്നേഹം

നിങ്ങളുടെ സന്തോഷത്തിനായി തന്റെ സന്തോഷം ത്യജിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമെന്ന് ചാണക്യന്‍ പറയുന്നു. അത്തരം ആളുകൾക്ക് ആരെയും വഞ്ചിക്കാന്‍ കഴിയില്ല.

';

തെറ്റ്

തെറ്റായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. കാരണം ഇത്തരക്കാര്‍ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ആരെയും വഞ്ചിക്കും.

';

ഉപകാരികൾ

ആവശ്യമുള്ളപ്പോള്‍ ഉപകാരപ്പെടുന്നവനാണ് ഒരു ഉത്തമ സുഹൃത്തെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും കുഴപ്പം വന്നാല്‍, മോശം സമയത്തും ഒരു ഉത്തമ സുഹൃത്ത് നിങ്ങളെ പിന്തുണയ്ക്കണം.

';

സഹായിക്കുന്നവര്‍

നിങ്ങളുടെ ആപത്തിൽ നിങ്ങളെ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്ത്. അത്തരം ആളുകളെ വിശ്വസിച്ച് കൂടെ കൂട്ടാമെന്ന് ചാണക്യൻ പറയുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story