ചെറിയിൽ മികച്ച അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ചെറിയിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.
ചെറിയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്.
കണ്ണിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളായ സയാന്താക്സിൻ, ല്യൂട്ടിൻ എന്നിവ ചെറിയിൽ അടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ചെറി.
ചെറിയിൽ 80 ശതമാനം ജലാംശമുണ്ട്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.
പൊട്ടാസ്യത്തിൻറെ പ്രകൃതിദത്ത ഉറവിടമാണ് ചെറി. രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേശികളുടെ ആരോഗ്യം മികച്ചതാക്കാനും ഇത് സഹായിക്കുന്നു.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സംയുക്തങ്ങൾ ചെറിയിൽ അടങ്ങിയിരിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.