വേനൽക്കാലത്ത് പുതിനവെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!
ഈ വേനൽക്കാലത്ത് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും
പുതിന വെള്ളം ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാനും നല്ലതാണ്
പുതിനയില മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ അല്ലെങ്കിൽ പുതിന വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
പുതിനയിൽ കലോറി വളരെ കുറവാണ്. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
പുതിനയിലയിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും
പുതിനയിലയിൽ സാലിസിലിക് ആസിഡും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
പുതിന വെള്ളത്തിൽ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും മുഖക്കുരു തടയാനും നല്ലതാണ്.
ഈ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശുദ്ധവും ആരോഗ്യകരവുമായ ചർമ്മത്തിനും നല്ലതാണ്
മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, വണ്ണം, ചുമ, ജലദോഷം, മലബന്ധം, പൊണ്ണത്തടി എന്നിവയും മറ്റും ഉള്ളവർക്ക് പുതിന വെള്ളത്തിന്റെ ഗുണം ഏറെ ആയിരിക്കും
പുതിനയില കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുകയും സമ്മർദ്ദത്തിന് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അഡാപ്റ്റോജെനിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.