നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ട. ശാരീരിക ആരോഗ്യത്തിന് പുറമെ മുടിയുടെ ആരോഗ്യത്തിനും പലരും മുട്ട ഉപയോഗിക്കാറുണ്ട്.
എന്നാൽ ഗുണങ്ങൾ പോലെ തന്നെ ഇതിന് ചില പോരായ്മകളും ഉണ്ട്.
മുടിയിൽ മുട്ട ഉപയോഗിക്കുന്നവർ പറയുന്ന ഒരു പ്രശ്നമാണ് ഇതിന്റെ ഗന്ധം. വൃത്തിയായി കഴുകിയതിന് ശേഷവും ഇതിന്റെ ഗന്ധം മുടിയിൽ നിൽക്കും.
മുട്ട അലർജിയുള്ള വ്യക്തികൾ ഇത് മുടിയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം ഇത് അലർജിക് റിയാക്ഷൻ ഉണ്ടാക്കും. ചൊറിച്ചിൽ, ചുവപ്പ് അല്ലെങ്കിൽ ചുണങ്ങു എന്നിവ വന്നേക്കാം..
മുട്ട ഉപയോഗിച്ചതിന് ശേഷം ചിലർക്ക് അവരുടെ മുടിയുടെ ടെക്സ്ച്ചറിൽ വ്യത്യാസം വരാറുണ്ട്. അമിതമായി ഇത് ഉപയോഗിക്കുന്നത് വരണ്ട മുടിക്ക് കാരണമായേക്കാം.
പാർശ്വഫലങ്ങൾ വരാതിരിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ മുടിയിൽ മുട്ട ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് നടത്തുക.
സാൽമൊണല്ല സാധ്യത കുറയ്ക്കുന്നതിനായി പ്രത്യേക ശ്രദ്ധ വേണം. പഴകിയ മുട്ട ഉപയോഗിക്കാതിരിക്കുക. കണ്ണിലും വായിലും പോകാതെ ശ്രദ്ധിക്കുക.
മുട്ടയുടെ അമിതോപയോഗം ഒഴിവാക്കാൻ ശ്രമിക്കുക. ഇത് മുടിയെ വരണ്ടതാക്കും.
മുട്ട ഉപയോഗിച്ചതിന് ശേഷം മുടി നന്നായി കഴുകണം. അതിന്റെ അവശിഷ്ടങ്ങൾ മുടിയിൽ തങ്ങിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.