കിഡ്നിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ
ആപ്പിളിൽ കൊളസ്ട്രോൾ, ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പെക്റ്റിൻ എന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകളും നാരുകളും അടങ്ങിയ കലോറി കുറഞ്ഞ പഴമാണ് ബ്ലൂബെറി. കാൻസർ, ഹൃദ്രോഗം എന്നിവയെ തടയുന്നതിനും ഇത് സഹായിക്കുന്നു.
സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ മത്സ്യങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യും.
വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സ്ട്രോബെറി. ഹൃദയ സംരക്ഷണത്തിനും കാൻസർ പ്രതിരോധത്തിനും ഇവ സഹായിക്കുന്നു.
വിറ്റാമിൻ എ, സി, കെ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ ചീര രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുന്നു.
മധുരക്കിഴങ്ങ് ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.
വൈറ്റമിൻ എ, സി, കെ, കാത്സ്യം, കരോട്ടിനോയ്ഡുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയ കെയ്ൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.