പഞ്ചസാരയ്ക്ക് പകരം ശർക്കര കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം.
ശർക്കര പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. ഇത് ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് ഒരു മികച്ച ബദലാണ്.
ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ശർക്കരയിൽ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിളർച്ച തടയാൻ സഹായിക്കുന്നു.
ശർക്കരയിലെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ശർക്കര ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും കരളിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ശർക്കര കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
ശർക്കരയിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇവയിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ കുറയ്ക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.