പുതിനയില കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം
പുതിനയില കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും.
പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ തലവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു.
ശ്വസനം മികച്ചതാക്കാനും ശരീരത്തിലെ ഓക്സിജൻ വിതരണം മികച്ചതാക്കാനും സഹായിക്കുന്നു.
ശരീരത്തിലെ വീക്കം, തുമ്മൽ, ചുമ, ചൊറിച്ചിൽ തുടങ്ങിയ അലർജികളെ പ്രതിരോധിക്കാൻ പുതിനയില മികച്ചതാണ്.
ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിനയില മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
ഇവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായുടെ ശുചിത്വം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
പുതിനയില മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.