ശൈത്യകാലത്ത് നിലക്കടല ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.
ശൈത്യകാലത്ത് ഭക്ഷണത്തിൽ നിലക്കടല ചേർക്കുന്നത് വഴി എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്നറിയാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിലക്കടല മികച്ചതാണ്. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനിൻറെയും കാത്സ്യത്തിൻറെയും മികച്ച ഉറവിടമാണ് നിലക്കടല.
ജലദോഷം, ചുമ തുടങ്ങിയ ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാൻ നിലക്കടല മികച്ചതാണ്.
നിലക്കടല ലഘുഭക്ഷണമായി കഴിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
നിലക്കടല മസ്തിഷ്കാരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
നിലക്കടല കഴിക്കുന്നത് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ മികച്ച സ്രോതസാണ് നിലക്കടല. ഇത് മൊത്തത്തിലുള്ള ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
നിലക്കടലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിന് പ്രകൃതിദത്ത മോയ്സചറൈസറായി പ്രവർത്തിക്കുന്നു. (ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)